കുറും കവിതകള്‍ 771


ഓലകണ്ണടയും പീപ്പിയും
പാമ്പുമെല്ലാമിന്നോർമ്മയായ്
തിരികവരാത്ത ബാല്യമേ ..!!

പൂവോന്നിറുക്കാം
പൊന്നോണം വരവായല്ലോ
പൂത്തുമ്പി നീയും പോരുക ..!!

കർക്കടവാവിൻ വരവായ്
നനഞ്ഞ കൈകൊട്ടുകൾക്കു
തൂവലൊതുക്കി കാതോർത്ത് ..!!

കടലിരമ്പം മനസ്സില്‍
തീരത്തു നിലാവിലായ്
വിരഹ മൗനം ..!!

പകലോന്റെ മടക്കം
ചേക്കേറും ചിറകടി .
ജീവിവന്റെ തുടിപ്പുകള്‍ ..!!

സായാഹ്ന സുര്യന്‍
ചേക്കേറാന്‍ ഇടം തേടി
തളര്‍ന്ന ചിറകുകള്‍ ..!!

കൈയെത്താ ദൂരത്തോളം
ഓര്‍മ്മകളുരുളുന്നുണ്ട്
ഇടവഴിയിലുടെ ബാല്യം ..!!

മരുക്കടലില്‍
താഴുന്ന സൂര്യന്‍ ..!!
താവളത്തിലെക്കൊരു മടക്കയാത്ര ....


ശിഖര തണലുകള്‍
തീര്‍ക്കും വഴിയോരം.
ചിതാകാശത്ത്‌ കുളിര്‍ തെന്നല്‍ ..!!

ഇണയുടെ തുണകാത്ത്
വസന്തത്തിന്‍ പാട്ടുമായ്
മഞ്ഞക്കിളി കൊമ്പത്ത് ..!!



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “