കുറും കവിതകള്‍ 776

ഇലപൊഴിഞ്ഞു
വേദന വീണ്ടും
മുൾമുനയായി വെയിലും ..!!

മഴ മാഞ്ഞു
ചിറകുവെച്ചു വെയിലിനു
ഓണമിങ്ങു വരാറായി ..!!


പുഞ്ചിരി പൂവിരിഞ്ഞു
കുളപ്പടവുകൾ കണ്ടു നിന്നു
ഓളംതള്ളി മനസ്സിൽ

പെയ്യ്തിട്ടും പെയ്യ്തിട്ടും
തോരാത്തൊരു മിഴിയിൽ
കണ്മഷി മേഘങ്ങൾ ..!!

അരുതെന്നു പറഞ്ഞിട്ടും
കോടാലി കൈ ഉയർന്നു
വാനം കരച്ചിൽ നിർത്തി ..!!

കുളിച്ചുവന്ന നെറ്റിയിൽ
ചന്ദന ഗന്ധം .
മനസ്സിൽ ഭക്തി ..!!

മാനം തുടുത്തുനിന്നു 
മണ്ഡപത്തില്‍ കാത്തിരുന്നു
നിന്റെ ചിലമ്പോലിക്കായ് ..!!

കാരുണ്യം തേടുന്ന 
ഭാഗ്യ ജീവിതങ്ങള്‍ക്കൊരു 
സ്വപ്ന സഞ്ചാരം ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “