ചിലമ്പൊലി മാത്രമായ്

അറിയുന്നുഞാൻ നീ തന്നകന്ന  നോവുകളോരോന്നും
വർഷമായ് പെയ്യ്തു നിറച്ചൊരെൻ കൺ തടങ്ങളും
വസന്തമായ്‌ വന്നു തന്നൊരു പുഷ്പ സുഗന്ധങ്ങളും
ഗ്രീഷ്മമായ്‌ എന്നിലെ തണലകറ്റിയ ശിഖിരങ്ങളും
ഇലയില്ലാതെ നിന്ന് വിറക്കും ശിശിര കുളിരുകളും
നീറും മനസ്സിൻ  ആഴങ്ങളിൽ മൗനം തേങ്ങലാകുമ്പോഴും
നിന്റെ ഓർമ്മകളെന്നിൽ വളർന്നു വാക്കുകളായി
അക്ഷര മരമായ് പൂത്തുലയുമ്പോൾ വിരഹമില്ലാതെ
എൻ ചുറ്റിലും നീ നൃത്തമാടും ചിലമ്പൊലി മാത്രമായ് 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “