പറയുവാനില്ലായി പഴമനസ്സിന്നു ..!!
സ്മൃതിയിടങ്ങളില്‍ ചിത്രം ചമക്കും
ചിങ്ങനിലാവേ നിന്റെ നിറവാർന്ന
തുമ്പമകറ്റും ചിരികണ്ടു തുമ്പമലരിൽ
തുമ്പികൾ തുള്ളികളിക്കും തിരുമുറ്റത്ത്
പൂക്കളം തീർക്കും ശലഭ ചിറകുകൾ
വട്ടമിട്ടു തീർക്കുന്നൊരു പൂക്കളങ്ങളും
മാവിൻ കൊമ്പിലായ് ഊയലാടുമാന്ദവും
തൂശനിലക്കുമുന്നിൽ ചമ്പ്രം പടഞ്ഞു
പാർപ്പിടക പുളിശ്ശേരി പായസം ചേർത്തുണ്ണും
വിശപ്പിന്റെ വിളിയറിഞ്ഞ കാലപ്പഴക്കത്തിന്‍
ഓര്‍മ്മകള്‍ തീര്‍ക്കുന്ന കണ്‍ കാഴ്ചകളില്‍
തെളിവിന്റെ കഥ പറയും പാട്ടുകളില്‍
എള്ളോളമില്ല കള്ളവും ചതിയും
ഇന്നിന്റെ മുന്നില്‍ ഇല്ലോന്നുമേ
പറയുവാനില്ലായി പഴമനസ്സിന്നു ..!!
Comments