കുറും കവിതകള്‍ 775
ചന്ദ്രഗ്രഹണം
ഗ്രഹണിപിടിച്ച കടല്‍ .
അലറി വിളിച്ചു തീരത്തേക്ക് ..!!
പ്രതീക്ഷകളിനി
അസ്തമിക്കില്ല ചിറകുമുളക്കും
ചക്രവാളചരുവിൽ ..!!
പുതപ്പിനുള്ളിൽ കണ്ട
സ്വപ്നങ്ങൾക്ക് നീലിമ .
ചക്രവാളത്തിനു തുടിപ്പ് ..!!
കൺകോണിലെ ചിരിയിൽ
വസന്തത്തിന് ഋതുശോഭ ..
കൈവിട്ടകന്നോരു നിർവൃതി ..!!
ആഴിയുടെ നീലിമ പുണർന്നൊരു
കായലിനെ വെഞ്ചാമരം വീശി
തീരത്ത് ഓലപ്പീലി ..!!
കടവത്ത് ആളൊഴിഞ്ഞു
കാത്തുകിടപ്പാണിന്നും
നിന്റെ കാലൊച്ചകൾക്കായ് ..!!
നിലാവിന്റെ തലോടലിൽ
വിടർന്നു പുഞ്ചിരിപ്പു
പ്രണയമായി ആമ്പൽ ..!!
ഇല്ല കൊടുക്കില്ല
നിർവൃതി കൊള്ളുവാൻ
കാറ്റും കാറും അകന്നു ..!!
സുഖവും ദുഖവും
ഒന്നുചേരുമോരു
ശിശിരവസന്തം ..!!
വിസ്‌മൃതിയിലാണ്
ഓർമ്മകൾ നൽകും
മുറിപ്പാടുകൾ വീണ്ടും ..!!
ഗ്രഹണിപിടിച്ച കടല്‍ .
അലറി വിളിച്ചു തീരത്തേക്ക് ..!!
പ്രതീക്ഷകളിനി
അസ്തമിക്കില്ല ചിറകുമുളക്കും
ചക്രവാളചരുവിൽ ..!!
പുതപ്പിനുള്ളിൽ കണ്ട
സ്വപ്നങ്ങൾക്ക് നീലിമ .
ചക്രവാളത്തിനു തുടിപ്പ് ..!!
കൺകോണിലെ ചിരിയിൽ
വസന്തത്തിന് ഋതുശോഭ ..
കൈവിട്ടകന്നോരു നിർവൃതി ..!!
ആഴിയുടെ നീലിമ പുണർന്നൊരു
കായലിനെ വെഞ്ചാമരം വീശി
തീരത്ത് ഓലപ്പീലി ..!!
കടവത്ത് ആളൊഴിഞ്ഞു
കാത്തുകിടപ്പാണിന്നും
നിന്റെ കാലൊച്ചകൾക്കായ് ..!!
നിലാവിന്റെ തലോടലിൽ
വിടർന്നു പുഞ്ചിരിപ്പു
പ്രണയമായി ആമ്പൽ ..!!
ഇല്ല കൊടുക്കില്ല
നിർവൃതി കൊള്ളുവാൻ
കാറ്റും കാറും അകന്നു ..!!
സുഖവും ദുഖവും
ഒന്നുചേരുമോരു
ശിശിരവസന്തം ..!!
വിസ്‌മൃതിയിലാണ്
ഓർമ്മകൾ നൽകും
മുറിപ്പാടുകൾ വീണ്ടും ..!!
Comments