മാനെ എയ്ത വാടിയിലൂടെ
മാനെ എയ്ത വാടിയിലൂടെ
മാനന്തവാടിയില്‍ പോയി വന്നെന്‍
മനോമുകരത്തില്‍ വിടര്‍ന്നൊരു ചിന്താ ശകലം
മനോഹരിയായ കബനി അവളുടെ ശാന്തത
മന്താകിനിയായി മൂകയായി മാനന്തവാടിയിലാകെ
മൗനത്തിലാണ്ട വിസ്മൃതിയില്‍ നിന്നുമുണര്‍ത്തി
മലമുകളിലെ കുടിരം വീര പഴശിയുടെ ശാന്തി നിദ്ര
മാനെ എയ്ത വാടിയിലൂടെ നടക്കുമ്പോള്‍ അറിഞ്ഞു
മണ്ണിന്റെ ഗന്ധത്തില്‍ വയല്‍ നാടിന്റെ വാടിയിലായ്
മലതേവിയുടെ മുന്നില്‍ മുടിയഴിചാടും വള്ളിയൂര്‍ അടിമകള്‍
മാനം നോക്കി നില്‍ക്കെ പണ്ട് പണ്ട് വന്നപോയ് പ്രതീതി

Comments