നിൻ മടിത്തട്ടിൽ ..!!
നിൻ മടിത്തട്ടിൽ ..!!
സമയമതെയതാണ് വലിയ കുടുക്ക്
അതിന്റെ കൈകളിലകപ്പെട്ടുപോവുകിൽ
നീയാശ്രയിക്കുമക്ഷരങ്ങളാൽ
തീർക്കും കവിതകളിലെ പ്രണയം
ഒരിക്കലും തിരികെ വന്നില്ലയെങ്കിലും
വേദനകളാൽ വിരഹമാഴമേറുകിലും
നിനക്കായെന്റെ ഹൃദയത്തെയാലയമാക്കി
ഹൃദയ വാതായനങ്ങളൊക്കെ തുറന്നിട്ടിരിക്കുന്നു
നിന്റെയാഗമന നിർഗമനങ്ങൾക്കായ്
വേണ്ടെനിക്ക് കാഞ്ചന കമനീയങ്ങൾ
വേണ്ടെതല്പ്പമിടം, നിന്റെ ഹൃത്തിൽ
രാവുകളാണെനിക്കേറെയിഷ്ടം
എന്റെ ചിന്തകൾ, നിനക്കായി തുറന്നിടാൻ
എന്റെതായ സമയമുണ്ടല്ലോ
ആർക്കും കടപ്പെട്ടിട്ടില്ലല്ലോ
ഞാനറിയുന്നു, നിന്റെ -
യോരോ നോട്ടത്തിലൂടെ ലഭിക്കുന്നു
ഒരായിരം ചുംബനമധുരങ്ങൾ
ഈ നീളും പാതകൾ നടന്നു നീങ്ങുമ്പോൾ
ഖുറാൻ, ബൈബിൾ, ഗീതയുമെനിക്ക്
വഴികാട്ടിയായി നിൽക്കുമ്പോൾ
എല്ലാം നിന്നിലേക്കുള്ള പ്രണയപാത ഒരുക്കുന്നുവല്ലോ ..!!
ഞാൻ മനസ്സിലാക്കുന്നു ജീവിത യാത്രകൾ
അവസാനിക്കുന്നതു നിൻ അരികിലല്ലോ
നിത്യ ശാന്തിയാർന്ന നിൻ മടിത്തട്ടിൽ ..!!
ജീ ആർ കവിയൂർ
സമയമതെയതാണ് വലിയ കുടുക്ക്
അതിന്റെ കൈകളിലകപ്പെട്ടുപോവുകിൽ
നീയാശ്രയിക്കുമക്ഷരങ്ങളാൽ
തീർക്കും കവിതകളിലെ പ്രണയം
ഒരിക്കലും തിരികെ വന്നില്ലയെങ്കിലും
വേദനകളാൽ വിരഹമാഴമേറുകിലും
നിനക്കായെന്റെ ഹൃദയത്തെയാലയമാക്കി
ഹൃദയ വാതായനങ്ങളൊക്കെ തുറന്നിട്ടിരിക്കുന്നു
നിന്റെയാഗമന നിർഗമനങ്ങൾക്കായ്
വേണ്ടെനിക്ക് കാഞ്ചന കമനീയങ്ങൾ
വേണ്ടെതല്പ്പമിടം, നിന്റെ ഹൃത്തിൽ
രാവുകളാണെനിക്കേറെയിഷ്ടം
എന്റെ ചിന്തകൾ, നിനക്കായി തുറന്നിടാൻ
എന്റെതായ സമയമുണ്ടല്ലോ
ആർക്കും കടപ്പെട്ടിട്ടില്ലല്ലോ
ഞാനറിയുന്നു, നിന്റെ -
യോരോ നോട്ടത്തിലൂടെ ലഭിക്കുന്നു
ഒരായിരം ചുംബനമധുരങ്ങൾ
ഈ നീളും പാതകൾ നടന്നു നീങ്ങുമ്പോൾ
ഖുറാൻ, ബൈബിൾ, ഗീതയുമെനിക്ക്
വഴികാട്ടിയായി നിൽക്കുമ്പോൾ
എല്ലാം നിന്നിലേക്കുള്ള പ്രണയപാത ഒരുക്കുന്നുവല്ലോ ..!!
ഞാൻ മനസ്സിലാക്കുന്നു ജീവിത യാത്രകൾ
അവസാനിക്കുന്നതു നിൻ അരികിലല്ലോ
നിത്യ ശാന്തിയാർന്ന നിൻ മടിത്തട്ടിൽ ..!!
ജീ ആർ കവിയൂർ
Comments