നടനം തുടര്‍ന്നു ..!!
ദൂരെ ചക്രവാളച്ചരുവില്‍ കണ്ടു ഞാനൊരു
ദാവണിയുടുത്തു തുടുത്ത സന്ധ്യയുടെ നാണം
ദിക്കേതെന്നറിഞ്ഞില്ല നടന്നടുത്തപ്പോളെക്കും
ദഹിച്ചമര്‍ന്നു കടലിന്‍ ആഴങ്ങളില്‍ മറഞ്ഞു
രാവിന്‍ ചെലതുമ്പില്‍ പിടിച്ചു പുഞ്ചിരിയുമായ്
രാഗര്‍ദനയനവുമായ് വന്നുനിന്നു അമ്പിളിചന്തം
രാഗാലാപന ചുംബനത്താലുണര്‍ന്നൊരു മുരളികയുടെ
രതിഭാവ വര്‍ണ്ണനകളാല്‍ മനവും തനവും കുളിര്‍ത്തു
കനവുണര്‍ന്നു ചുവടുവച്ചു താളമേള കൊഴുപ്പില്‍
കദനമകന്നു കരളുണര്‍ന്നു വിരഹമകന്നു നിഴലകന്നു
കര്‍ണ്ണികാരം തണലില്‍ പൂത്തുലഞ്ഞു പ്രണയ ദളങ്ങള്‍
കൂവിയുണര്‍ത്തിയ പകലിന്‍റെ തിളക്കത്തില്‍ നടനം തുടര്‍ന്നു ..!!
ജീ ആര്‍ കവിയൂര്‍ ..
Comments