" തനിയെ "

" തനിയെ  "

No automatic alt text available.

ചിന്തകളാകും വഞ്ചിയേറി മെല്ലെ ഞാൻ
സ്വപ്നങ്ങളാവും തടാകത്തിലൂടെ നീങ്ങുമ്പോൾ 
ഉള്ളിന്റെ ഉള്ളിലെ വാചകങ്ങളെ തിരയുമ്പോൾ
കണ്ടുമുട്ടി എന്റെ മനസ്സിന്റെ തലങ്ങളെ
നിശ്ചലമാവും രാത്രിയുടെ ഇരുളിമയിൽ
ആഗ്രങ്ങളുടെ തിരകളുടെ തള്ളലിൽ പെട്ട്
കാണാത്ത ഇടങ്ങളിലൂടെ സഞ്ചരിക്കവേ
എന്നെ കുറിച്ച് ഏറെ തേടുമ്പോൾ അറിഞ്ഞു
ഞാൻ എന്ന ദേഹമല്ല അതിനുപരി ആണ് എല്ലാം 
നീയല്ലേ ഞാനെന്നും എല്ലാം ഒരുപോലെ ആണെന്നും .

മനോഹരമായ ഗന്ധം സ്പർശനം
ലാളിത്യം  തരും ആത്മാംശം
ദിവ്യമാം ഒരു അനുഭൂതി
ആനന്ദം പകരും ലഹരി .

കണ്ണുകൾ തിരിക്കുക ഉള്ളിലെ
പ്രപഞ്ചത്തെ അതിന്റെ ആഴങ്ങളിലേക്ക്
അതെ നിന്റെ ഉള്ളിലെ ലോകത്തെ അറിയുക
ഉൾപുളിനം അവാച്യമാണ്  എഴുത്തിൽ ഒതുങ്ങാത്ത
ബാഹ്യമാം ഒന്നിനും  ഗോചരമല്ലാത്ത അതാണ്
എങ്ങിനെ നീ കാണുന്നത് പോലെ ഇരിക്കും
ഭാവനാ സൗന്ദര്യമാർന്ന  മൗനം നിറയും ധ്യാനനിമഗ്നം..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “