പ്രണയനിലാവ് ..!!
ഈ സ്നേഹതീരങ്ങളിലെങ്ങും മുങ്ങിനിവരുന്നു
നിന്നോര്‍മ്മകള്‍ തീര്‍ക്കും മലരികളൊക്കെ നിന്‍
കവിളില്‍ വിരിയും നുണ കുഴികള്‍ പോലെയല്ലോ
നനുനനുത്ത കൈകളാല്‍ വന്നു തൊട്ടു തലോടിയകളും
നുരപതയാല്‍ ഉള്ളം കവര്‍ന്നു മടങ്ങും ആഴി തിരമാലയും
ആകാശത്തു വിരിയും നിന്‍ വര്‍ണ്ണങ്ങള്‍ തീര്‍ക്കും മഴവില്ലിന്‍
ചാരുതയിലായ് ഞാനെന്നെ തന്നെ മറക്കുന്നുവല്ലോ നിമിഷങ്ങളോളം
മൗനം എന്നെ വിഴുങ്ങുമ്പോഴും എന്റെ ഉള്ളിലെവിടയോ ഒരു
മോഹപക്ഷി പറന്നുയരാന്‍ ചിറകടിക്കുന്നത് പോലെ തോന്നുന്നു .
നിന്‍ അനുരാഗഭാവങ്ങളെന്നിലാകെ പടര്‍ത്തുന്നു .
നിലാകാഴ്ചകള്‍ പുഞ്ചിരി തൂകി എന്നെ തഴുകുന്നേരം!!
ഞാനെന്നെ തന്നെ മറന്നെതോ കാവ്യലഹരിയുടെ അനുഭൂതിയില്‍
ഒരു ഗസലിന്റെ കാല്‍പനികതയില്‍ മുങ്ങി മായുന്നുവല്ലോ ...!!
ജീ ആര്‍ കവിയൂര്‍
Comments
ആശംസകൾ