ദൈവമേ ..!!
ഇല്ലാക്കനിയുടെ വേരുതേടി ഞാനെന്നൊരു ഭാവമുമായ്
ഇക്കണ്ട നാടും പടയും കൂടെ ഉണ്ടായിരുന്നപ്പോള്‍
ഇനിയെത്രനാളുണ്ടെന്നോര്‍ത്ത് ഇത്തിരിനേരം
ഇഹ പര സുഖദുഃഖത്തിന്‍ ഇഴകള്‍ നെയ്യ്തു
ഇമയടച്ചു മനനം ചെയ്യ്തു മൗനിയായ് മെല്ലെ
ഈ പഞ്ചഭൂത കുപ്പായമഴിച്ചു ശിവമകന്നു
ഇവരോടൊപ്പം സഹശയനം നടത്തുവാന്‍
ഈസ്വരം കേള്‍ക്കും ദേഹത്ത് വമിക്കും ദൈവമേ ..!!
ജീ ആർ കവിയൂർ
Comments