കണ്ണേ ...!!
കുളിരേകും കിനാക്കളെ കിളി പാടും നേരത്ത്
കുമിളകള്‍ പോലെ എന്‍ അരികത്തു വന്നെത്തു
കളകളം പൊഴിക്കുന്നൊരു അരുവിയുടെ തീരത്ത്
കല്ലുവച്ചൊരു കമ്മലിട്ടു കുണുങ്ങി വായോ നീ
കൊലുസ്സിന്‍ കിലുക്കമോടെ കൂടണയാന്‍ വായോ
കണ്ടു തീരും മുന്‍പേ കഥപറഞ്ഞു തീരും മുന്‍പേ
കടന്നകന്നു പോകുക എങ്ങോട്ടോ കടകണ്ണില്‍ നിറയെ
കവരും കവിതയുമായി മോഹത്തിന്‍ കൊളുന്തു നുള്ളി
കാണാ മറയത്തു പോവതെന്തെ മറക്കുവാനാവുന്നില്ലല്ലോ
കളങ്കം കലരാത്ത കരളില്‍ കൂട്ടില്‍ ഇടമെന്തേ തന്നില്ല
കന്മദ പൂവുവിരിയും കവിളിണയില്‍ കുങ്കുമ ചുവപ്പ്
കദനം മാത്രമെന്തേ തന്നകന്നു പോവതെന്തെ കണ്ണേ ...!!

Comments