വെള്ളാരം കല്ലുകൾ പാടുമ്പോൾ
ഞാനൊരു ചരല്‍ക്കല്ല് മണലിൽ കിടന്നു
കുളിർക്കാറ്റിന്റെ ആലിംഗനം മേറ്റു
സൂര്യ പ്രകാശമേറ്റു മിന്നി തിളങ്ങി
പതഞ്ഞു തെറിക്കും തിരമാലകളെ
നോക്കി പരിഹസിച്ചു ചിരിച്ചു
ആ കൈവെള്ളയിൽ ഞെരിഞ്ഞമരാൻ
ഒരുനനുനനുത്ത കൈക്കായി കൊതിച്ചു
ഒരുപക്ഷെ ഭാരിച്ച ഒരു കാൽപ്പാദം
മണലിലേക്കു ചവിട്ടിത്താഴ്ത്തുമോ
ഉറഞ്ഞ മഞ്ഞു തുള്ളികളുടെ
ചിത്രങ്ങളെ ഉറ്റു നോക്കി
വിഷാദമാറുന്നു കിടന്നു ..!
തെറ്റിദ്ധരിക്കപ്പെട്ടു പരിഹാസ ചാവുട്ടേറ്റു
എന്റെ പ്രണയത്തെ അനുഭവപ്പെടാതെ
സുരക്ഷയുടെ കരുതലുകൾ കിട്ടാതെ
ആരാലും ശ്രദ്ധിക്കപ്പെടാതെ
ചിന്തകളിൽ മുഴുകി കിടക്കുമ്പോൾ
എന്റെ മനസ്സും മിഴിയും ചുണ്ടും
ഹൃദയവും ആർക്കുവേണ്ടിയോ പരതി
കാറ്റിന്റെ കൈകൾ തലോടിയപ്പോൾ
മഴത്തുള്ളികൾ എനിക്കായി കരഞ്ഞു
എന്റെ ദുഖങ്ങളെ ഒഴുക്കി കൊണ്ട്
മൗനങ്ങളുടച്ചു സഗീതമായ്
സ്വപനങ്ങൾക്കു ചിറകു മുളച്ചു
അപ്പോഴും താരകങ്ങൾ മിന്നുന്നുണ്ടായിരുന്നു ..!!
Comments