സ്നേഹത്തിനളം കേരളം ..!!

ചെളിയും മണലും നിറഞ്ഞ
വീടില്ലാത്തവന്റെ ദുഃഖ
കണ്ണുനീർ പൂക്കളാലിന്നോണം ..!!
പരിദേവനം നിറഞ്ഞതെങ്കിലും
മാലോകരെല്ലാമിന്നു
ഒത്തോരുമയുടെ പരിയായം ..!!
കള്ളപറയും ചെറുനാഴിയും
പൊളിവചനാഘോഷം നടത്തുന്ന
രാഷ്ടിയക്കാരന്റെ തുപ്പില്‍ പ്രളയകെടുതി ..!!
ഞാനെന്ന ഭാവം വെടിഞ്ഞങ്ങു
വരികനമുക്കു പണിതീടാമിനി
സ്നേഹത്തിനളം കേരളം ..!!
Comments