കുറും കവിതകള്‍ 783

ഒറ്റക്ക് വിരഹം
ഇരട്ടക്കു പ്രണയം .
മൂന്നാവുമ്പോഴേക്കുമാള്‍ക്കുട്ടം ..!!

ചിറകടിയുടെ മൃദുതാളത്തില്‍
മൗന മുടഞ്ഞു ..
ചുബന മധുരം പകര്‍ന്നു ..!!

ചിറകടിയുടെ ഒച്ചയനക്കം
ഓളമിട്ടു കരയുടെ നേര്‍ക്ക്‌ .
പ്രണയാക്ഷരങ്ങളാല്‍ കവിത പിറന്നു ..!!

ഒറ്റമ്പിയിലിരുന്നാനുരാഗം
മൗനം പേറിയവസാനം
വൈരാഗ്യമാറുന്നുവോ ..!!

നിറം മാറലുകളുടെ ലോകത്തില്‍
പഴിയേല്‍ക്കാന്‍ മാത്രം
വിധിക്കപ്പെട്ട ഓന്തിന്‍ ജന്മം ..!!

മരുകടലില്‍ കാറ്റ്
തീര്‍ത്തു പൂഴി തിരമാല
മനസ്സിലോ  വിരഹ നോവ് ..!!

മഞ്ഞു പൂക്കുന്ന മലയിടുക്കില്‍
പതിയിരുന്ന കണ്ണുകള്‍ തേടി
അതിര്‍ത്തി കടന്നു വരുന്ന ശത്രുവിനെ ..!!

മഞ്ഞു വകഞ്ഞു വരുന്നുണ്ട്
പ്രണയങ്ങള്‍ പേറും വഞ്ചി
കാറ്റിനുമുണ്ട് പൂമണം ..!!

ജീവിതകയ്യ്പ്പു തീര്‍ക്കാന്‍
മധുരം വില്‍ക്കുന്നേരം
അലറി അകലുന്ന കടല്‍..!!

അസുരതാളകൊഴുപ്പില്‍
തുള്ളി പറക്കുന്നുണ്ട്‌
ഉത്രാളിക്കാവിലുത്സവം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “