കുറും കവിതകള്‍ 761

ചുംബിച്ചകലും മേഘങ്ങളുടെ
കുളിരില്‍ രോമാഞ്ചമണഞ്ഞു
പൂത്തുലഞ്ഞു മലനിരകള്‍ ..!!

തുലാമഴയില്‍
ഞാറ്റുവേല പാട്ട്
മാറ്റൊലി കൊണ്ടു കരയാകെ ..!!

വിഴുപ്പിന്‍ ഭാരങ്ങളുടെ
വേദനകളൊക്കെ
തല്ലി തീര്‍ക്കുണ്ട് കടവില്‍ ..!!

ഒറ്റയടി പാത നീണ്ടു
കാറ്റിന്‍ മര്‍മ്മരമെറ്റ്
ഉലഞ്ഞു ഈറ്റക്കാടുകള്‍ ..!!

ചെത്തുവഴികളിലെ
കൽപ്പടവുകളിലെത്രയോ 
കണ്ണുകൾ തമ്മിലുടക്കി ..!!

കടലിനോട്
കുമ്പസരിക്കുകയിൽ
പാപങ്ങൾ അകലുമല്ലോ ..!!

മേഘ കമ്പളം പുതച്ചു
സന്ധ്യ യാത്രയായി
രാവിന്റെ വരവോടെ ..!!

ചതുരങ്ങൾക്കപ്പുറം
പ്രകൃതി തീർക്കും
മഞ്ഞിൻ ചാരുത ..!!

നിലാത്തിളക്കത്തിൽ
കൈമാറുന്ന സൗഹൃദം
കടലലകൾ സാക്ഷി ..!!

കാറ്റും കോളും
കാത്തു കിടന്നു
ചായപീടികയിലെ കോപ്പ ..!!

മഴക്കാറിനെ വരവേല്‍ക്കാന്‍
വെഞ്ചാമരം വീശി നില്‍പ്പു
കേരവൃഷ തലപ്പുകള്‍ ..!!

തോടും വയലും നിറച്ചു
കര്‍ക്കിട മഴ .
പൊന്നോണ വെയില്‍ കാത്തു തുമ്പികള്‍ ..!!

ചെമ്പകപൂ ചൂടി
കാതില്‍ വളയമിട്ടു
കന്നിയവളോരുങ്ങി ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “