നീര്‍മിഴിയാകെ നിറഞ്ഞു

നീര്‍മിഴിയാകെ നിറഞ്ഞു തിളങ്ങി
നീലനിലാവിലറിയാതെ മനസ്സിളകി 
നീയെന്ന സ്വപ്നം ചേര്‍ന്നു മയങ്ങി
നാളെയെന്തെന്നറിയാതെ തേങ്ങി

നിഴലുകളൊക്കെ അകന്നു പോയി
നിന്നോര്‍മ്മകലെന്നെ തേടിയെത്തി
നിമ്നോന്നത കുളിരില്‍ അലിഞ്ഞു
നീയും ഞാനും ഒന്നാണെന്ന് അറിഞ്ഞു.....

നാണമെന്തെന്നു മറന്നു ഞാനിയിന്നും 
നാണയങ്ങള്‍ തേടിയെങ്ങോയകന്നു
നാഴികകള്‍ക്കിപ്പുറം കണ്ണീര്‍പൊഴിച്ചു
നാവറിയാതെ നീറി നീറി  പടുപാട്ടുപാടി ...

നീര്‍മിഴിയാകെ നിറഞ്ഞു തിളങ്ങി
നീലനിലാവിലറിയാതെ മനസ്സിളകി 
നീയെന്ന സ്വപ്നം ചേര്‍ന്നു മയങ്ങി
നാളെയെന്തെന്നറിയാതെ തേങ്ങി .....!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “