കുറും കവിതകള്‍ 775

കുറും കവിതകള്‍ 775

കൊക്കുരുമ്മും കുളിരിൽ
കൊഞ്ചലുകൾക്കു അഞ്ചിതം
കനവിൽ വിരിയുന്ന പുഷപങ്ങൾ ..!!

ഒരേഒരു മനസ്സിൽ
തെളിയുന്നോരായിരം
വിശ്വാസത്തിന് പൊൻവിളക്ക്‌..!!

ആരതിയുഴിഞ്ഞു
മനഃശുദ്ധിയൊരുങ്ങി
മാനസ്സഗംഗയിൽ ...!!

വാതായനങ്ങള്‍ക്കപ്പുറം
വിരിഞ്ഞു പുഞ്ചരിച്ചു
ശാന്തി തീരങ്ങളില്‍ ശവംനാറികള്‍  ..!!

വിശ്വാസത്തിന്‍ നെറുകയില്‍
നിന്നു മനസ്സു ചോദിച്ചു
അകലങ്ങളില്‍ അഭയം ..!!

ആചാരണങ്ങള്‍ക്കപ്പുറം
ചിതാകാശങ്ങളില്‍
മോഹങ്ങള്‍ ചിറകുവിടര്‍ത്തി ..!!

അനുരാഗ പൂമര ചോട്ടില്‍
അന്ന് ആദ്യമായി കൈവിട്ടു
സത് ചിത് ആനന്ദം ...!!

ഇരുട്ടിനെ തൂത്തെറിഞ്ഞു
അന്നത്തിന്‍ ചോദന
വിശാലമാം പ്രകാശത്തിലേക്ക് ..!!

കണ്ടനാർകേളന്‍റെ നെഞ്ചിലെ
തീയിലുരുകി ഭക്തിതന്‍
സാദ്രതയില്‍ മയങ്ങി മനം ..!!

താളമേള കൊഴുപ്പില്‍
തുലാവിത്തു വിതച്ചു
സമൃദ്ധിയുടെ സ്വപ്നം ..!!

ഒറ്റക്കിരുന്നു മടുത്തൊരു
കൊമ്പിലന്നാദ്യമായ്
ഓര്‍ത്തെടുത്തു പ്രണയ ഗന്ധം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “