'' തത്വമസി ''
കറുത്തിരുണ്ട കരിമേഘ മാനം തെളിഞ്ഞു
ഭക്ത ജന കണ്ഠങ്ങളിലെ ശരണ ഘോഷം
മാറ്റൊലികൊണ്ടു മലയാകെ കോരിത്തരിച്ചു
മഞ്ഞ മാതാവും മൗനത്തിലാണ്ടു മെല്ലെ
ഒന്നുമറിയാതെ ഹരിവരാസനം കേട്ട്
ഒരു ചെറുപുഞ്ചിരിയാലെ അയ്യനും
ധ്രാഷ്ട്ര്യം എല്ലാം പോയി മറഞ്ഞത് കണ്ടു
ധർമ്മത്തിന് ജയം കണ്ടു പുളകിതമായായ്
മമമാനസം തൊഴുകൈയ്യോടെ കണ്ണടച്ചു
മന്ത്രം മുഴങ്ങിയെങ്ങും '' തത്വമസി ''
Comments