ഒരു പിടി പ്രണയ മലരുകള്‍

ഒരു പിടി പ്രണയ മലരുകള്‍ ..!!



വാക്കുകളല്ല
നിന്റെ അധരങ്ങൾ
അടുപ്പിച്ചു  എന്നെ നിന്നിലേക്ക്‌

ഞാൻ പിറവികൊണ്ടു
ഒരു കാവ്യമായ്

നൃത്തം വച്ചു
നിന്റെ ചുണ്ടുകളിൽ

നിൻ മിഴികളടക്കു
ഇരിക്കുക എൻ കൂടെ

നമുക്ക് സഞ്ചരിക്കാം
നമ്മുടെ  സ്വപ്ന യാനത്തിലൂടെ

അവ വഴുതി വീണു
ഇരുവരുടെയും നിദ്രയിൽ

എന്നിട്ടു നെയ്തു തീരട്ടെ
ഒരു പ്രണയ തൽപ്പമായ്

ഒഴിച്ച് വിട്ടു ഞാൻ
എന്റെ താളുകൾ

വരൂ എൻ പ്രണയമേ
നിറക്കുക നിൻ മഷിയാൽ


എപ്പോൾ നീ എന്റെ
 ഭാഗ്യത്തെ പരിഹസിച്ചീടുന്നു
ഞാൻ നിന്നെ കുറ്റപ്പെടുത്തുകയില്ല

എനിക്കറിയാം എന്റെ
കണ്ണുനീർ കണങ്ങൾ
ഏറെ മനസ്സിലാക്കും

ഞാൻ എന്റെ കണ്ണുനീരിനെ
ശേഖരിച്ചു നിനക്കായി

ഒരുവേള നീ അത് ഒരു
പൂച്ചെണ്ടായി മാറ്റുമെങ്കിൽ  ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “