അയ്യാ നീയെ ശരണം

അയ്യാ നീയെ ശരണം


അയ്യാ നിൻ നാമം ജപിക്കുകിൽ
അയ്യോ നരഗത്തിലേക്കോ നീ
അറിഞ്ഞിരുന്നു പുഞ്ചിരിക്കുന്നു
അലിവില്ലാതെ ആട്ടിയിറക്കുന്നു
അക്ഷരാഭ്യാസമില്ലാത്തവര്‍ പോലെ
ആഭാസരായി അയ്യന്റെ നാമജപം
അലയടിക്കും മനം നൊന്തു കേഴുന്നു
അമ്മയും അമ്മൂമ്മയും സ്നേഹത്താല്‍
അകം നിറഞ്ഞു അയ്യനെ വിളിച്ചു നിറച്ച
ആഴിയില്‍ ഇടാനാവാതെ നിന്‍ മെയ്യില്‍
അഭിഷേകം ചെയ്യാനാവാതെ അതാ
അച്ഛന്റെ തോളിലേറി അറിയാതെ
അയ്യപ്പന്‍റെ നാം ജപിക്കും പിഞ്ചു പൈതലും
അറിഞ്ഞില്ല ഹിരണ്യകശിപുവും കംസനും
അലിവില്ലാതെ നോവിക്കുന്നല്ലോ കഷ്ടം
അയ്യാ നിനക്കും വിലങ്ങു തീര്‍ക്കുന്നല്ലോ
അതുകണ്ട് എന്നുടെ ഉള്ളവും ഉരുകുന്നുവല്ലോ
അകമഴിഞ്ഞ് വിളിക്കുന്നു  ഞാനും ശരണം നീയെ അയ്യപ്പ ..!! 

ജീ ആര്‍ കവിയൂര്‍ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “