എല്ലാമൊരു പ്രഹേളിക പോലെ ..!!
അവളൊരു ചുംബനം
നട്ടുപിടിപ്പിച്ചു അതിനു
വെള്ളമൊഴിച്ചു തണലേകി
മൃദുലതയാർന്ന മുകുളം
സ്വപ്നങ്ങൾക്കൊപ്പം
മെല്ലെ പൊട്ടിവിരിഞ്ഞു
പ്രതീക്ഷകൾ വള്ളിപ്പടർപ്പാർന്നു
ആകാശ ഗോപുരത്തോളം വളർന്നു
പെട്ടന്ന് വാടിതളർന്നു
സ്നേഹമെന്നൊരു
വളത്തിന് കുറവായിരുന്നു
എല്ലാമൊരു പ്രഹേളിക പോലെ ..!!
Comments