കുറും കവിതകള്‍ 781

പറന്നുയർന്നു കഴുകൻ കണ്ണുകൾ
തള്ളയില്ലാ കരച്ചിൽ.
കീയോ കീയോ   ..!!

നിഴലുകൾക്കു
ഭക്തിയുടെ മുഖം .
അമ്പലമണി മുഴങ്ങി ..!!

തിരകൾ തീർത്തു
വിരഹത്തിൻ ചിത്രം
തീരം മൂകസാക്ഷി ..!!

മഞ്ഞിൻ പുതപ്പിനിടയിൽ
കടൽ പരപ്പിലായ്
വിശപ്പിന് തിരക്കഥ ..!!

തത്തമ്മ ചുണ്ടിൽ
ശോകമാർന്ന ഈണം .
വിരഹം  തപസ്സിരുന്നു ചില്ലയിൽ ..!!

പിറവിക്കു കൂടൊരുക്കി
മൗനമാർന്ന ശിഖരങ്ങൾ
ഗുല്‍മോഹറില്‍  പൂ പുഞ്ചിരി ..!!

ബുദ്ധ മൗനം
മന്ത്രങ്ങള്‍ ചുറ്റിത്തിരിഞ്ഞു .
ഭക്തിയുടെ തിളക്കം കണ്ണുകളില്‍ ..!!

ഭാഷകള്‍ മറന്നു
ചങ്ങാത്തമൊരുങ്ങി
കാടിന്റെ നന്മ ..!!

തെരുവുണര്‍ന്നു
പാലിന്റെ നന്മ നിറഞ്ഞു
പ്രഭാത കാഴ്ചാ വിരുന്ന്‍ ..!!

ഓര്‍മ്മകളില്‍ ബാല്യം
കൊലുസ്സുകിലുങ്ങി
കയ്യില്‍ ചാമ്പക്കാ മധുരം ..!! 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “