ജീവിത മോഹം

ഇല പൊഴിക്കും  ശിശിരങ്ങള്‍ വിരഹം തീര്‍ക്കുമ്പോള്‍
തളിരിലകള്‍ പ്രണയമൊരുക്കി വസന്തം വരവായ്
കണ്ണുകള്‍ നിറഞ്ഞു തുളുമ്പി മുകിലുകള്‍ തീര്‍ക്കുന്നു
പ്രളയ വര്‍ഷ കെടുതികളില്‍ മനംനൊന്ത് മീട്ടിയ
വീണയില്‍ ഇഴയും വിരലുകളുടെ രക്ത പൊടിപ്പുകള്‍
ഉള്ളുരുകി വീഴും രാഗങ്ങള്‍ ഭാവങ്ങള്‍ അനുരാഗം
തണലുകള്‍ അകലുന്നുവല്ലോ ദുരിത പൂര്‍ണ്ണം
ദിനരാത്രങ്ങളുടെ ദൈന്യത മൗനമായ്എറുംനേരം
കൈത്താങ്ങിനായ് കേഴുന്ന വിശപ്പുകളുടെ മുരളലുകള്‍
കേട്ടില്ലെന്നു നടിച്ചകലും കിനാക്കളും അവതീര്‍ക്കും
ഉടുങ്ങാത്ത ഉടലിന്‍ നിമ്നോന്നതങ്ങളിലെ ആര്‍ത്തിയും
ഉടുവിലായ് വന്നണഞ്ഞ തിരകളുടെ ദാഹശമനവും
ഓര്‍ത്ത്‌ കിടക്കുന്ന തീരത്തിന്‍ അസംതൃപ്തിയും
ഋതുക്കളിങ്ങിനെ വന്നുപോകുന്നോടുങ്ങുന്നു ജീവിതം
ഋണം നല്‍കി അകലുന്നു ഇനിയും പിറക്കാനുള്ള മോഹം ....!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “