കുറും കവിതകള്‍ 759

കുറും കവിതകള്‍ 759

നോവിന്റെ ഞരക്കം
പടിവാതിലില്‍ കിതപ്പോടെ
മുക്കുട്ടിന്റെ ഗന്ധം ..!!

രാവും പകലിനും നടുവിലായ്
ആരുംകാണാതേ ...
ഒരു ബൌദ്ധ മൗനം..!!

ഇതള്‍ വിരിവുകള്‍ക്കിടയില്‍
ചിറകനക്കം തീര്‍ക്കുന്നു
പൂമണവും കാറ്റും ..!!


കറുപ്പില്‍ വെളുപ്പായി
അക്ഷരങ്ങള്‍ വിരിയുന്നു
ഓര്‍മ്മകളില്‍ മായാതെ ബാല്യം ..!!

ശിശിര കാറ്റില്‍
ചില്ലകള്‍ക്കിടയില്‍
വിരിഞ്ഞൊരു നിലാപ്പൂ

 അനുഭൂതിയുടെ ഓളങ്ങളില്‍
മുങ്ങി പൊങ്ങുന്നു
ഒഴിഞ്ഞ ലഹരി..!!

പുലരിപ്പൂവിടര്‍ന്നു
മണല്‍കാട്ടില്‍ ഒഴുകി നടന്നു
മരുക്കപ്പല്‍ ..!!

മഴയും പുഴയും
ഉമ്മവച്ചു നില്‍ക്കെ
വിരഹ തോണി കടവില്‍ ..!!

വസന്തം വന്നെങ്കിലും
ചില്ലകളില്‍ അരങ്ങു തകര്‍ക്കുന്നു
ഇണക്കപ്പിണക്കങ്ങള്‍ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “