" ആത്മഗതം ആശ്വാസം "

" ആത്മഗതം ആശ്വാസം  "


ശ്വാസം നിലച്ചത് ചലനമറ്റു
ഞാൻ നിന്നെ വിട്ടകലുമ്പോൾ
ദിവസങ്ങൾ കൊഴിഞ ശേഷം

നീയറിയുമെന്റെ വാക്കുകളുടെ
വ്യാപ്തി അതിൻ മണവും ഗുണവും
ഞാൻ പറഞ്ഞതിന് ആഴങ്ങൾ .

ഈ ലോകമാകവേ നിറഞ്ഞിരിക്കുന്നു
ചില ആത്മവഞ്ചകരുടെ പുലമ്പലുകൾ
നാം നിസ്സഹായകരാണ് എപ്പോഴും

വാക്കുകൾക്കു കനംതൂങ്ങുന്നു
നുണകൾക്കു  നിറം കൊടുത്തു
ചിറകുകൾ വച്ച് പറക്കുന്നു

കേട്ടവർ കേട്ടവർ കൈമാറുന്നു
ആത്മനിർവൃതിയോടെ പലരും
പത്തൊൻപതിനോടൊന്നു ചേർത്തു

അവർ എഴുതി വിടുന്ന വാക്കുകൾ
അതുകണ്ടു പലരുടെയും പെരുമാറ്റങ്ങൾ
സഹിക്കുന്നതിനുമപ്പുറം എന്ത് ചെയ്യാം

സത്യം ഒരുനാൾ ചിറകുവിടർത്തി
ഒരു വർണ്ണ ശലഭമായി  പുറത്തു വരും
വിഷമിക്കാതെ ഇരിക്കുക നീയെങ്കിലും


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “