കുറും കവിതകള്‍ 777

പ്രളയത്തില്‍ മുങ്ങി പൊങ്ങിയ
വീടുകള്‍ നെടുവീര്‍പ്പിട്ടു
ശുദ്ര ജീവികള്‍ കുടികിടപ്പ് ..!!


വിറയാര്‍ന്ന അമ്മമനം
ഒരുകൈതാങ്ങു സഹായം
പ്രളയത്തില്‍ നിന്നും ..!!

അതിജീവനം കാത്തു
കിടപ്പുണ്ട് പാത്രങ്ങളും പുരയും  .
കണ്ണു നിറയിച്ച പ്രളയം  ..!!

ചായിപ്പിന്‍ ജാലകത്തിലുടെ
കന്നി വെയില്‍ എത്തി നോക്കി
അമ്മിക്കല്‍ അമ്മയെ തേടി ..!!

ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും
മടക്കം കാത്തു കിടപ്പു
മുട്ടറ്റം വെള്ളത്തില്‍ കുട്ടനാട് ..!!

ഉദിച്ചസ്തമിക്കുന്നുണ്ട്
പകലുകള്‍ രാവുകള്‍
സാക്ഷിയായി പഞ്ചഭൂതങ്ങള്‍ ..!!

കുന്നിറങ്ങി വരും
തേയില മണക്കും കാറ്റില്‍
പ്രണയങ്ങള്‍ പൂത്തുലയുന്നു ..!!

ഗംഗയാറൊഴുന്ന കരയില്‍
മൗനം വേവുന്ന മനസ്സില്‍
ഭക്തി ഭക്ഷണമാവുന്നു ..!!

മനസ്സുകള്‍ക്ക് ചിറകുവച്ചു
മൗനത്തിനു പച്ചില ഗന്ധം .
കാറ്റു ശൂളം കുത്തി പരാഗണം ..!!

ആകാശവും ആഴിയും
തമ്മില്‍ ചക്രവാള സംഗമം
മനസ്സില്‍ ഒരു അഗ്നി പര്‍വ്വതം ..!!

ചിന്തതന്‍ ചക്രവാളത്തില്‍
ബാല്യം കൗമാരങ്ങള്‍ വെറും
ജാലക കാഴ്ച മാത്രം ..!!

നിത്യം അറിയുന്നു
ചില്ലകളില്‍ ചേക്കേറും
ചെറു ഇണക്കപ്പിണക്കങ്ങള്‍ ..!!

Comments

Cv Thankappan said…
ഹൃദ്യമായ വരികൾ
ആശംസകൾ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “