എങ്ങിനെ പറയും .....!!

ഞാൻ എങ്ങിനെ പറയും



എന്നെ നിന്റെ
ഹൃദയത്തിന്
ദ്വാരപാലകനാകുവാനാവില്ല  ..!!

വേദനകളും കണ്ണുനീരും
നിന്നിലേക്ക്‌ ഇറങ്ങാതെ
ഞാൻ പിടിച്ചു നിർത്താം

ഞാൻ നിന്റെ
ഹൃദയത്തിൽ വസിക്കട്ടെ
ഇല്ലായെങ്കിൽ
ഞാൻ കണ്ണു നീരായ്
നിന്റെ കണ്ണുകളിൽ നിറയും

നീ ഇങ്ങിനെ
അലോസരപ്പെടുത്തി  കൊണ്ടിരുന്നാൽ
മറ്റുള്ളവർ എന്തുധരിക്കും നിന്നെ കുറിച്ച്

എന്റെ വീടിനു ഭിത്തികളില്ല
വരൂ വന്നു എന്റെ
ഹൃദയത്തിൽ വസിക്കുക


ഞാൻ എന്റെ മുറിവുകളെ
മറക്കട്ടെ നിന്റെ പുഞ്ചിരിയാൽ

ഞാൻ പരാജയപ്പെടുന്നു
എങ്ങിനെ പറയും
എന്ത് കൊണ്ട് ഞാൻ
നിന്നെ പ്രണയിക്കുന്നുയെന്നു ..!!

Comments

Cv Thankappan said…
നല്ല വരികൾ
ആശംസകൾ സർ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “