എന്റെ പുലമ്പലുകള്‍ - 74

എന്റെ പുലമ്പലുകള്‍ - 74

രാവുറങ്ങുമ്പോളെന്‍ ചിന്തകളൊക്കെ
നിന്നെ കുറിച്ചുള്ളതായിരുന്നു  സഖി
ചിത്തമൊരു വര്‍ണ്ണ ചിറകുള്ള ശലഭമായ്
നിലാവില്‍ പറന്നുയര്‍ന്നു
നിന്റെ സ്വപ്നത്തിന്‍ താഴ്വാരങ്ങളില്‍

മെല്ലെ കണ്ണുനീരാല്‍ നനഞ്ഞു
എന്റെ തലയിണ വഴി തേടി

ഞാന്‍ ഏകനല്ല
നിന്റെ പേര്
എന്റെ ചുണ്ടുകളില്‍
തത്തികളിക്കുന്നു

ഇഷ്ടമായതൊക്കെ നഷ്ടമായ നേരം
അനിഷ്ടമാം കാര്യങ്ങളൊക്കെ
ദുഷ്ട ചിന്തകളൊക്കെ നിറഞ്ഞു
അരിഷ്ടതകളേറി  വരാതെ
ധ്രാഷ്ട മായാത് മാറുന്നുവല്ലോ  ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “