പ്രണയമേ ..!!
എന്നിലെ മൗനം വാചാലമെങ്കിലും
ഉള്ളിന്റെ ഉള്ളിൽ തുടിപ്പു നിൻ
ഓർമ്മകളുടെ തിരയിളക്കം
നിന്റെ ചുണ്ടുകൾ പുട്ടിയിരുന്നിട്ടും
കണ്ണുകൾ പറയുന്നുണ്ടായിരുന്നു
ഉള്ളിന്റെ ഉള്ളിലെ നിഴലനക്കം .
നിൻ കവിളിൽ വിരിയും
പൂക്കളിൽ ഞാനൊരു
ശലഭമായി ചുംബിച്ചകലാൻ മോഹം
സന്ധ്യകള്‍ കൂടണയുമ്പോള്‍
കാത്തിരിക്കുന്നിതാവീണ്ടുമൊരു
സായന്തനത്തിനായ് നീയും കൂടണയുക
എന്‍ ഹൃദയത്തിന്‍ സ്പന്ദനങ്ങള്‍
കേട്ടറിഞ്ഞ് അടുത്തതല്ലേ
എന്‍ വേദനകളിലും ചിരിക്കാന്‍ പഠിപ്പിച്ചുവോ ..!!
നിന്‍ മുഖശ്രീയാലിന്നു ഈറനായ്
ഇന്ദുവും നമ്രശിരസ്ക്കനാകുന്നുവോ
നിനക്കായി പ്രാര്‍ത്ഥിച്ചപ്പോള്‍
ഈശ്വരനും മാറിടുന്നു , പ്രണയമേ ..!!
ഉള്ളിന്റെ ഉള്ളിൽ തുടിപ്പു നിൻ
ഓർമ്മകളുടെ തിരയിളക്കം
നിന്റെ ചുണ്ടുകൾ പുട്ടിയിരുന്നിട്ടും
കണ്ണുകൾ പറയുന്നുണ്ടായിരുന്നു
ഉള്ളിന്റെ ഉള്ളിലെ നിഴലനക്കം .
നിൻ കവിളിൽ വിരിയും
പൂക്കളിൽ ഞാനൊരു
ശലഭമായി ചുംബിച്ചകലാൻ മോഹം
സന്ധ്യകള്‍ കൂടണയുമ്പോള്‍
കാത്തിരിക്കുന്നിതാവീണ്ടുമൊരു
സായന്തനത്തിനായ് നീയും കൂടണയുക
എന്‍ ഹൃദയത്തിന്‍ സ്പന്ദനങ്ങള്‍
കേട്ടറിഞ്ഞ് അടുത്തതല്ലേ
എന്‍ വേദനകളിലും ചിരിക്കാന്‍ പഠിപ്പിച്ചുവോ ..!!
നിന്‍ മുഖശ്രീയാലിന്നു ഈറനായ്
ഇന്ദുവും നമ്രശിരസ്ക്കനാകുന്നുവോ
നിനക്കായി പ്രാര്‍ത്ഥിച്ചപ്പോള്‍
ഈശ്വരനും മാറിടുന്നു , പ്രണയമേ ..!!
Comments