കുറും കവിതകള്‍ 767

നിലവിളക്കും നാഴിയും
ചേട്ടയകറ്റി ഉമ്മറത്തു ..!!
കണ്ണടച്ചു നിന്നു കർക്കടമഴ  ..!!

തിരയും കരയും കണ്ടകന്നു
ഇരുഹൃദയങ്ങൾ മിടിച്ചു
ഒന്നുമറിയാതെ നടന്നകലുന്ന ചിലർ ..!!

കടൽപ്പെരുക്കം
മാറാത്ത മഴ
വലനെയ്യും സ്വപ്‌നങ്ങൾ ..!!

സന്ധ്യാംബര വര്‍ണ്ണം
ഭൗതിക ശാന്തിയില്‍
കൂടുകൂട്ടുന്നു മൗനം ..!!

മഴയൊക്കെ നിസ്സാരം
ആനവണ്ടി നീന്തി കയറി .
യാത്രക്കാരൊക്കെ ഉറക്കത്തിൽ ..!!

കാത്തിരിപ്പിന്റെ നിശബ്ദത
മഴയൊന്നു മാറിയെങ്കിൽ
ചെരുപ്പും വലക്കും  മൗനം ..!!

മഴയിരമ്പത്തിനൊപ്പം
കാവോരുങ്ങി തുടങ്ങി
ചീവീടുകൾ ഉണർന്നുപാടി ..!!

മഴമേഘം പൂത്തുലഞ്ഞപ്പോൾ
കാത്തിരിപ്പിനു വിരാമം .
നീലക്കുറിഞ്ഞി ഇതൾവിടർത്തി ..!!

നടതള്ളിയ ജീവിതങ്ങള്‍
എല്ലാം മറന്നിരുന്നു
വിശപ്പിന്‍ വലയത്തില്‍ ..!!

കൗമാര സ്വപ്‌നങ്ങൾ
കുടചൂടി നിൽപ്പു
മോഹങ്ങളുടെ കടവിൽ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “