അകറ്റുക ഇവറ്റകളെ ..!!
നോവുനിറയുന്നുമെല്ലെ
കനവിന്റെ നിഴലുതേടും
മനസ്സില്‍നിലാവ് പെയ്യുന്നു
വെയില്‍ വന്നോര്‍മ്മയുണര്‍ത്തുന്നു
വന്നുപോയ തുമ്പികളും തുമ്പമില്ലാ
തുമ്പപൂക്കള്‍ ചിരിച്ചുനില്‍ക്കും
തൊടിയും തുള്ളികളിക്കും ശലഭങ്ങള്‍
വസന്തം കണ്ടറിഞ്ഞവര്‍
ഒന്നിച്ചിരുന്നുണ്ണുന്നു എല്ലാം നഷ്ടപ്പെട്ട
ഒന്നിനും വകയില്ലാത്ത പ്രളയപേടിയുമായ്
അകലത്തിരുന്നു തുപ്പല്‍ മഴ പൊഴിക്കുന്നു
വാചാലമാകുന്നു കഴുകണ്ണുകള്‍ സ്വപ്നം
കാണുന്നു പിച്ച ചട്ടിയില്‍ കൈയ്യിട്ടു വാരുവാന്‍
ഉണരുക ഉണരുക സമയമാകുമ്പോള്‍ ചൂണ്ടാണി
വിരലിന്റെ ശക്തിയറിഞ്ഞു അകറ്റുക ഇവറ്റകളെ ..!!
Comments