നോവ്‌

നോവ്‌

Image may contain: one or more people, tree, sunglasses, outdoor and closeup

വെള്ളിനൂല് നെയ്യുന്നു
കാലപ്പഴക്കത്തിന്
പഞ്ചഭൂത കുപ്പായം ..

ഓർമ്മകൾ ഉടുത്തൊരുങ്ങി
കണ്ണുകൾക്ക് മങ്ങലുകൾ
കേൾവിക്കുറവ് മറവിക്ക്‌ കൂട്ടായ്

താളപ്പെരുക്കം മുറുകുമ്പോൾ
നെഞ്ചിന് കൂട്ടിൽ
മോഹങ്ങൾക്ക് നോവേറ്റ് ...!!

ബന്ധങ്ങള്‍ അകലുന്നു
കാല്‍പ്പെരുമാറ്റങ്ങള്‍ക്ക്
അപചിരിത അകലങ്ങള്‍ ...

മനസ്സു രാമനാമങ്ങളുമായ്
താദാത്മ്യതേടുന്നു
എങ്കിലുമെവിടയോ വിങ്ങലുകള്‍ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “