നിനക്കായി മാത്രം !

എത്ര കിനാക്കണ്ടു ഞാൻ നിന്നെ
ഇഴയടുക്കാത്തൊരോർമ്മതൻ ചാരത്ത്. ? 
ഇണയാർന്ന കണ്ണുകൾ ഈറനണിഞ്ഞു, 
ഈണം ചേർത്തു പാടും പ്രണയവരികളിൽ 
ഇരവും പകലും കോർത്തിണക്കിയ മാല്യങ്ങൾ !
 ഇമയടയ്ക്കുമ്പോൾ കാണ്മതെല്ലാം കനവുകൾ !
 ഇലപോഴിഞ്ഞും ദുഃഖമേറ്റു നിൽക്കും ശിഖരങ്ങൾ. 
ഇന്നും നിന്നെ ഓര്‍ക്കുമ്പോഴെൻ മിടിക്കും ഹൃദ
യവുമറിയാതെ എഴുതി പോകുമീ 
യീടുറ്റ കവിതകൾ നിനക്കായി മാത്രം !

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “