മോഹമായ്
മോഹമായ് ചിറകടിച്ചുയരുവാനൊരു ശലഭമായ്
മറവികളുടെ കുന്നു താണ്ടി ചക്രവാളവും കടന്നങ്ങ്
മലരുകള്‍ കൂട്ടായ് ചിരിതൂകിയ താഴ്വാരങ്ങള്‍
മേദിനിതന്‍ അറ്റത്തു വരെ പോകണം നിനക്കായ്
അകലെയാകാശത്തു നില്‍ന്നു നിലാപുഞ്ചിയിയാല്‍
അവിരാമമായ്അക്ഷര കൂട്ടങ്ങളാല്‍ നിറയുന്നു
ആർദ്രമായ് മധുരനൊമ്പരം പൊഴിക്കുന്നു മനസ്സ്
അതേറ്റു താളത്തില്‍ തുടിക്കുന്ന നെഞ്ചിന്‍ സംഗീതിക
വിരല്‍ തുമ്പുകള്‍ നൃത്തമാടുന്നു ശലഭമായ്
വിലോലമായ് പാടിയാടി നടക്കുമ്പോഴുമറിയാതെ
വിടരാന്‍ തുടിക്കുന്ന ദലങ്ങള്‍ക്ക് മൗനമെങ്കിലും
വിരഹ മര്‍മ്മരങ്ങള്‍ തേടുന്നു സാമീപ്യത്തിനായ് ...!!
Comments