എന്റെ മൗനം ...!!
ഇല്ല വാതായനങ്ങൾ
നമ്മൾക്കിടയിലായ്
പിന്നെന്തിനു അവ
തുറന്നിടാൻ പറയണം
ഞാൻ സങ്കൽപ്പിക്കുന്നത്
നിന്നെ കുറിച്ച് പലവിധം
ഒരു സത്യം എങ്ങിനെയാണോ
വെളിവാക്കുന്നത് പോലെ
ഞാൻ നിൻ മുഖം കണ്ടു
ശബ്ദത്തിലൂടെ അറിഞ്ഞു
നിന്റെ ഗന്ധത്തിനായി
ഏറെ കൊതിച്ചു
എന്റെ വിരുന്നൂണ്
നിന്നെ കുറിച്ചുള്ള കനവുകളാണ്
പകലുകൾ എനിക്ക്
രാത്രിസമാനം
കൈയൊഴിയുന്നു
നിന്റെ വാക്കുകളെ
വരൂ ഇരിക്കുക
എന്റെ മൗന ഗുഹാന്തരത്തിൽ
ഞാൻ നിന്നെ
കുറ്റപ്പെടുത്തുകയില്ലൊരിക്കലും
അതെന്റെ ഹൃദയമാണ്
അതൊരിക്കലും അനുസരിക്കില്ല
നീ എപ്പോഴും
തികച്ചും മൂകയാവണം
സത്യമെന്നതിനെ
ഉൾകൊള്ളുവാനായ്
വളഞ്ഞ ചുണ്ടുകള്‍
നാവുകളുടെ ചലനങ്ങള്‍
ഞാൻ മൗനം തിരഞ്ഞെടുത്തു
എന്തെന്നാൽ നിന്നോട് പറയുവാൻ
നിന്നെ ഞാൻ സ്നേഹിക്കുന്നു എന്ന് ....!!
ജീ ആർ കവിയൂർ
Comments
ആശംസകൾ സർ