ഒളിച്ചുകളി

ഓണമെന്നു കേൾക്കുമ്പോൾ
ഓടിയെത്തുമെൻ മനസ്സിലിന്നു
ഒഴിയാ ദുരിതങ്ങളും കണ്ണുനീരും
ഓലം കൂട്ടും മുകളിലൂടെ വട്ടമിട്ടു
ഓടി നടക്കും ലോഹത്തുമ്പികൾ
ഒരായിരം രാക്ഷസത്തിരകളാൽ
ഓളം തല്ലും പ്രളയം കെടുതികൾ
ഒന്നിനേക്കാൾ വലുതെന്നു രണ്ടും
ഓലിയിടുന്നു ആട്ടിൻ തോലണിഞ
ഒളിച്ചു കളിക്കും ചെന്നായ്ക്കൾ
ഓർത്തുകൊൾക  നിങ്ങൾതൻ
ഒടുക്കം അതിവിരുദരമല്ലിനി ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “