ഒളിപ്പിക്കുന്നു


എന്തിനാണാവോ നീ എന്റെ
ഏകാന്തത നിറഞ്ഞ കണ്ണുകളിലേക്കു ഉറ്റുനോക്കുന്നത്
കാറും കോളും പേമാരിയും ഇടിയും മിന്നലും
നിറഞ്ഞതാ അതിലെ കാഴ്ചകൾ
ഒരു നിഷ്കളങ്കതയും ബാക്കിയില്ല അതിൽ
എന്താണ് ഈ നിർജ്ജീവിതയിൽ തേടുന്നത്
ആരുടെയോ കൈപിടിച്ചാണ് നീ എന്നെ കണ്ടത്
നിനക്കറിയില്ല എന്റെ ഹൃദയം നുറുങ്ങിയീ
കണ്തടങ്ങളുടെ മുന്നിലായ് എത്രയോ തവണ
ഞാൻ മൗനിയാണെന്നു കരുതേണ്ട  നിന്നോട്
എനിക്കില്ലൊരു പരിഭവങ്ങളും പരിവേതനവും
വേദനകളുടെ നിഴൽപോലും ഈ കണ്ണുകളിൽ ഇല്ല
നീ എന്തെ എന്നെ ഒരു അപരിചിതമായികാണുന്നു
അതല്ലേ കണ്ണുകളിൽ ഭയവും വേദനയും നിഴലിക്കുന്നേ
ഇനിയൊന്നുമേ സൂക്ഷിച്ചിട്ടു കാര്യമില്ല
എല്ലാം ഞാനെന്റെ കണ്ണുകളിൽ ഒളിപ്പിക്കുന്നു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “