കുറും കവിതകള്‍ 764

തുരുമ്പെടുത്ത ഓർമ്മകളിലൂടെ
പാലം പണിയുന്ന
ഇന്നലെകളുടെ കനവുകൾ ..!!

ഇടയമാനസ്സമറിയാതെ
വരിതെറ്റാതെ നീങ്ങുന്ന
ആടുകളുടെ വിശപ്പിന് യാത്ര ..!!

ഓലത്തുമ്പത്തിരുന്നു
വസന്തത്തെ കാത്ത്
ഒരു വിരഹ ഗാനം  ..!!

വിശപ്പിന്റെ വർണ്ണങ്ങൾ
വിയർപ്പിറ്റിക്കുന്നു
ജീവിത വഴിത്താരയിൽ ..!!

ഊതി നിറച്ച ജീവിത
വർണ്ണങ്ങൾക്കിടയിൽ
വിശപ്പിന്റെ മുറവിളികൾ ..!!

ഗ്രീഷ്മ മൂകതയിൽ
ചൂടേറും ഉഷ്മാവ്
മരണം പതിയുറങ്ങുന്നു ..!!

ചിന്തകൾ കുന്നേറി
ജീവിത സായന്തനങ്ങൾക്കു
മനം മടിപ്പിക്കും മൂകത ..!! 

കാടിന്റെ വന്യതയിൽ
ജീവിക്കാൻ മറന്ന
''പാത്തുമ്മയും ആടും  ''

നീലിമയുടെ വന്യതയിൽ
ജീവിത തിരമാലകളിൽ
വിശപ്പ് യുദ്ധംചെയ്തു ..!!

ഉദയസൂര്യന്റെ ചുവട്ടിൽ
ആറ്റുമണമേലെ കച്ചമുറുക്കി
ജീവിത വഴിപ്പോര് തുടർന്നു  ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “