തുറന്നു തന്നെ ഇരിക്കട്ടെ

Image may contain: bird and plant
സ്വപ്നങ്ങളെ ഒരിക്കലുംകണ്ണിലോളിപ്പിക്കല്ലേ
അവ കണ്ണുനീരായി മാരുമെന്നറിക സുഹുര്‍ത്തെ
അവയെ ഹൃദയത്തിലോളിപ്പിക്കുക അപ്പോള്‍
അത് ഹൃദയതാളമായ് ഓര്‍മ്മിപ്പിക്കും യാഥാര്‍ത്ഥ്യത്തെ


ഒരിക്കലും ഉണരരുതെ ഇന്നലകളുടെ
വെറുപ്പിന്റെ തിരുശേഷിപ്പുമായ്
ഉണരുക ഇന്ന് എന്ത് നല്ലത് ചെയ്യാമെന്ന്
അതിലുടെ എന്തും നേടാമെന്നറിക

എത്ര കഠിനമാകുന്നുവോ ജീവിതാനുഭവം
അത്രയും ബലവത്തായി തീരും പിന്നീടുള്ള
ദിനങ്ങള്‍ വളരെ ലാഖവം ആവുമെന്നറിക
കണ്ണുകള്‍ തുറന്നു തന്നെ ഇരിക്കട്ടെ
ജീവിത കൊമ്പിലിരിക്കുംകൂമനെ പോലെ ..!!

ജീ ആർ കവിയൂർ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “