കുറും കവിതകള്‍ 772

ജാലകാഴ്ചകാളായ്
പുഴയും മലയും കടന്നകന്നു
വിരല്‍തുമ്പില്‍ കവിത പിറന്നു ..!!

ഓട്ടുകിണ്ണത്തിൽ ഭസ്മവുമായ്
വേടൻ തെയ്യമിറങ്ങി
ചാറ്റൽ മഴകൂടെ  ..!!

കടവത്തെ തോണി
വിരഹത്തോടെ കാത്തിരുന്നു.
കാറ്റുപോലും വീശിയില്ല  ..!!

ഭരണി കെട്ടുകാഴ്ചക്കിടയിൽ
ഒളിക്കണ്ണുകൾ പരുതി .
സൗഗന്ധികം തേടും മനം ..!!

ഭൂമിയൊരുങ്ങി ഉണർന്നു
യക്ഷിയൊന്നു പുഞ്ചിരി തൂകി
മനം ഒരു കിന്നാരനായി ..!!

വഴിമുട്ടിയ ജീവിതം
വിശപ്പിനായി കൂട്ടികെട്ടലുകൾ
അകലങ്ങളിൽ അഭയം ..!!

തൂണുകൾ മൗനമായ് 
സന്തോഷ സന്താപ
കഥകളേറെ പറയുവാനുണ്ട് ..!!

കൊത്തിപറന്നൊരു
നെൽകതിരുമായ്
പച്ചപ്പനംതത്ത ദൂരെ ..!!

മരമഴപെയ്യ്തു
വൃത്തങ്ങൾ തീർത്തു തടാകത്തിൽ
ഒരു മൗന കാഴ്ച ..!!

ഇണപിരിയാ സൗഹൃദം
ഒരുകുടക്കീഴിൽ
പ്രഭാത മഴ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “