കുറും കവിതകള്‍ 773

ഇല്ലാമറ്റൊന്നുമെ പറയാൻ
ഇടതടവില്ലാത്ത മഴയും
തേയില നുള്ളും ജീവിതങ്ങൾ ..!!


കാപ്പികൊമ്പിലിരുന്നു
കൊത്തിയുണക്കും
പ്രകൃതിയുടെ പ്രണയം..!!

കാറ്റിനൊരു അഴകായ്
മഴുവേൽക്കാതെ
നിവർന്നു നിന്നു തേക്ക് ..!!

കരഞ്ഞു തീർക്കാത്ത
വാനവും താഴെ
ചിറകു നനഞ്ഞ വിരഹവും

നെയ്ത്തിരി കാത്തു
കാവും അമ്പലവും .
കാടിന്റെ  കടന്നുകയറ്റം  ..!!

കാത്തിരിപ്പിന് വിരാമം
കിതപ്പോടെ വണ്ടി വന്നു
ഇടനെഞ്ചു മിടിച്ചു പ്രവാസം ..!!

ലോക്കിന്റെ കിലുക്കം
അവന്‍ വരുമെന്ന് മനം
നെഞ്ചിടിപ്പ് കൂടി ..!!

കടലിന്റെ അലര്‍ച്ചയും
തീരത്തിന്റെ നോവും
ഏറ്റു ഇലപൊഴിയും ശിഖരം ..!!



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “