കുറും കവിതകള്‍ 778

പുലരിയണഞ നേരം
കൊക്കികൊരുത്തു നിന്നു
കാല്‍പ്പെരുമാറ്റങ്ങല്‍ക്കായ്

തീവെട്ടി പ്രാകാശത്തില്‍
തിടമ്പേറി നിന്നു
ചങ്ങലക്കിട്ട മാനസം ..!!

കാത്തിരിപ്പിന്‍ മൊഴികള്‍ക്കു
വിരഹനോമ്പരം തീര്‍ക്കുന്ന
ജീവിതമൊരു തീരാ കാവ്യം ..!!!

നിഴലുകള്‍ തീര്‍ക്കുന്ന
വിരഹ കാവ്യം
പ്രവാസ ലോകം ..!!

നീമാത്രമെന്തേ വന്നില്ല
നിലാവും ആമ്പലും
കാവലായി മൗനവും ..!!

ഓര്‍മ്മകളടുക്കുമ്പോള്‍
എന്തെ നീ കലുന്നു
മൗനപ്പീലി പുസ്തക താളില്‍ ..!!!

പ്രണയത്തിന്‍ ഉയരങ്ങള്‍ക്ക്
ജീവിതത്തിന്‍ അളക്കാനാവാത്ത
നിഴല്‍ തീര്‍ക്കും മൗനാഴം ..!!

അനുഭൂതിപൂക്കാന്‍ 
ചിറകുമുളക്കുന്ന നിമിഷങ്ങള്‍
സന്ധ്യാവര്‍ണ്ണം വാനില്‍ ..!!

നിഴലുകളില്‍ തെളിയുന്നു
പ്രണയാക്ഷരങ്ങള്‍
കൊക്കൊരുമി നിന്നു മൗനം ..!!


നിയോണ്‍ നിലാവ്
കൊഴുപ്പേറിയെണ്ണപ്പണം
പ്രവാസ ദുഃഖം ..!!

വിരഹം കാത്തുകിടന്നു
പ്രണയകടവില്‍.
മൗനം പൂത്തുലഞ്ഞു മനസ്സില്‍ ..!!

Comments

Cv Thankappan said…
മനൊഹരമായ കവിത
ആശംസകൾ സർ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “