കാല്പനികം ..!!

ഇതളഴിഞ്ഞ പൂവിന്റെ മുഖപടത്തിൽ
ചുംബന ലേപനം നടത്തിയകലും വണ്ടിൻ
മനതാരിലെ മായകളാരറിവു ഉലകിൽ
അഴലിന് മുഖങ്ങളെ പുഞ്ചിരിയാലങ്ങു
വരവേൽക്കുമിവർ തൻ സിദ്ധിയപാരമല്ലോ
സമയത്തിന് രഥചക്രം ഉരുളുമ്പോൾ കൂടെ
ഒരു പിൻ തുടര്‍ന്നു നീങ്ങും മൗനമെന്നൊരു
മൃതസഞ്ജീവനി കൈമുതലായവരിവര്‍
കുറിക്കും ഓരോയക്ഷരങ്ങള്‍ക്ക് എന്തൊരു
ശക്തി എന്ന് പറയാതെ ഇരിക്കുവാനാവില്ല
കാലയവനികക്കപ്പുറം കാണാൻ കഴിയും
ദൈവജ്ഞരല്ലോയിവർ രവിയെത്തായിടങ്ങളിൽ
എത്തും കവിക്കുണ്ടറിവ് കാല്പനികം ..!!
Comments