നിൻ മിഴികടലിന്റെ .....!!
മൊഴികളെത്രയോ തവണ നിന്റെ
കാൽച്ചുവട്ടിൽ അമർന്നകന്നുവല്ലോ
എരിച്ചടക്കിയില്ലേ എന്റെ കത്തുകൾ
പൂവ് താളുകൾക്കിടയിൽ നിന്നെടുക്കുമ്പോൾ
തന്നവരെ കുറിച്ചിന്നു സ്മരിച്ചിരിക്കുമല്ലോ
നിൻ മിഴികടലിന്റെ ആഴങ്ങളിൽ
എല്ലാമറന്നിറങ്ങേണ്ടിയിരുന്നു
പ്രണയിക്കേണ്ടതായിരുന്നു നിന്നെ
വിട്ടകലേണ്ടിയിരുന്നല്ലോ പിന്നെ
ഓർക്കും തോറും നാം അടുക്കണമെന്നൊരു
ഉള്ളിലെ തേങ്ങൽ വിരഹമായിരുന്നോ
പെയ്യ്തൊഴിഞ്ഞ മിഴിമേഘങ്ങൾക്കു
ലവണ രസമായിരുന്നുവോ അറിയില്ല
നിൻ മിഴികടലിന്റെ ആഴങ്ങളിൽ
എല്ലാമറന്നിറങ്ങേണ്ടിയിരുന്നു
പ്രണയിക്കേണ്ടതായിരുന്നു നിന്നെ
വിട്ടകലേണ്ടിയിരുന്നല്ലോ പിന്നെ
പറഞ്ഞുമെഴുതി പാടിയിട്ടും
തീരുന്നില്ലല്ലോ നിന്നെ കുറിച്ച് .
നീറും തോറും നെഞ്ചിൻകൂട്ടിലെ
മിടിപ്പുകൾ നിന്നെക്കുറിച്ചു മാത്രം
നിൻ മിഴികടലിന്റെ ആഴങ്ങളിൽ
എല്ലാമറന്നിറങ്ങേണ്ടിയിരുന്നു
പ്രണയിക്കേണ്ടതായിരുന്നു നിന്നെ
വിട്ടകലേണ്ടിയിരുന്നല്ലോ പിന്നെ
രാവുകളൊക്കെ പകലായ് നിത്യമങ്ങു
പകലുകളൊക്കെ രാവായി മാറുമ്പോഴും
എന്തെ എൻ കണ്ണുകൾ കാണുന്നതൊക്കെ
കാതുകൾ കേൾക്കുന്നതൊക്കയും നീ നീ മാത്രം
നിൻ മിഴികടലിന്റെ ആഴങ്ങളിൽ
എല്ലാമറന്നിറങ്ങേണ്ടിയിരുന്നു
പ്രണയിക്കേണ്ടതായിരുന്നു നിന്നെ
വിട്ടകലേണ്ടിയിരുന്നല്ലോ.....!!
photo by Bijulal M D
Comments