നീ എന്തെ വന്നില്ല ഇതുവരെയും

നീ എന്തെ വന്നില്ല ഇതുവരെയും വിഡിയോ ചാറ്റിലായി
വാട്ട്‌സാപ്പിലും വന്നില്ലല്ലോ കണ്ടതുമില്ല അയ്യമ്മോവില്‍
ഫേസ്ബുക്ക് മെസ്സിന്‍ജറിലും എത്തിയൊന്നു നോക്കിയതുമില്ല
കാത്തു കാതു കണ്ണ് കഴച്ചു തൊണ്ടകുഴിയിലെ വെള്ളം പറ്റി

അവസാനം കണ്ണുനീരും കദനവുമായി
കൈമലര്‍ത്തിയതെന്തേ കണ്ണേ പൊന്നെ
ലോല ലോല ഹൃദയവുമായ്‌ തൊട്ടാവാടി
നിന്നെ എന്തെ കണ്ടതെ ഇല്ലല്ലല്ലോ പെണ്ണെ

നോവിന്റെ തീരത്താകെ തനിച്ചു ഞാന്‍
പാട്ടുമ്പാടി നിന്നതോപ്പം നീയറിഞ്ഞില്ലേ
കനവിന്‍ പൂമെത്തയിലാകെ നിന്നോര്‍മ്മ
പൂത്തുലഞ്ഞു മുല്ലപ്പുവിന്‍ ഗന്ധവുമായ്

രാവേറെ ചെന്നിട്ടും അയ്യോ നിലവങ്ങു
പെയ്യതൊഴിഞ്ഞു പോയിട്ടും പൊന്നെ
രാവിലെ ആയിട്ടുമെന്തേ ഇന്‍ ബോക്സ്‌
ശൂന്യമായി കിടപ്പൂ എന്തരു കഷ്ടം പെണ്ണേ....

നീ എന്തെ വന്നില്ല ഇതുവരയും
 വിഡിയോ ചാറ്റിലായി
വാട്ട്‌സാപ്പിലും വന്നില്ലല്ലോ
കണ്ടതുമില്ല അയ്യമ്മോവില്‍........കണ്ണേ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “