തണലിന്‍ തേങ്ങല്‍

 തണലിന്‍ തേങ്ങല്‍




എന്റെ നോവറിഞ്ഞു ആരുമൊന്നും
എത്തിനോക്കിയില്ലല്ലോ കഷ്ടം
എന്നെ വളര്‍ത്തിയവര്‍ തണല്‍ തേടി പോയല്ലോ
അവരുണ്ടായിരുന്നെങ്കിലിന്നു
കോടാലി വീഴുമായിരുന്നോ
എത്ര നാള്‍ ഞാന്‍ പൂത്തുകായിച്ചു
എന്റെ ചുവട്ടില്‍ ചിരിച്ചു കളിച്ചവര്‍
പലവഴിക്ക് പോയല്ലോ
ഞാന്‍ നല്‍കിയ കായ്കള്‍
ആദ്യം കൈയിക്കുമെങ്കിലും
പിന്നെ മധുരിച്ചിരുന്നു
എത്ര വസന്തങ്ങള്‍
എത്ര പൂക്കാലങ്ങള്‍ പിന്നിട്ടു
ഇന്ന് നിഷ്ഠൂരം  എന്‍ കടക്കല്‍
കോടാലി ഉയര്‍ത്തിയവനുണ്ടോയീ
അറിവുകള്‍  ,ഇനി എന്നെ
അഗ്നിക്കിരയാക്കുമോ അതോ
വല്ല കിണറ്റിന്‍ ചുവട്ടില്‍ കിടക്കാന്‍ ആണോ ..!!

ഇത്രയും എഴുതിയ തൂലിക ആരാഞ്ഞു
വെട്ടിയ മനുഷ്യനോടു എന്തെ വെട്ടിയത്
കായ്ക്കാത്ത ഇതിനെ വെട്ടാതെ ചൂടലായി
പിന്നെ മുറ്റമടിക്കാനില്ലയാരും
എനിക്ക് കൂലിക്ക് പുറമേയീ തടിയും
കൊണ്ട് പോകണമെന്നാ കരാര്‍ ..!!

പൊന്നു കായ്ക്കും മരമായാലും
പുരക്കു നേരെ ചാഞ്ഞാല്‍ കോടാലി വീഴും ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “