കുറും കവിതകള്‍ 770

ആഴിയില്‍ മുങ്ങും
വര്‍ണ്ണങ്ങളില്‍ മനം
സന്ധ്യാ രാഗങ്ങള്‍ തേടുന്നു ..!!

തല്ലുകൊണ്ട്
തളര്‍ന്നിരുന്നു
മൗനതാളം ..!!

ഇണക്കായ് കാത്ത
മൗനം കുറുകുന്നു
വിരഹഗാനം പോലെ ..!!

പച്ച കമ്പളം പുതച്ച
മലകള്‍ക്ക് തേയില ഗന്ധം
കാറ്റു അതും കൊണ്ട് പാഞ്ഞു ..!!

തുംഗഭദ്രാ തീരം
കാറ്റിന്നു കര്‍പൂര ഗന്ധം
മനം ധ്യാനനിമഗ്നതയില്‍ ..!!

വെയില്‍ അരിച്ചിറങ്ങി
വസന്തമണഞ്ഞു ചില്ലകളില്‍
നിഴല്‍ തീര്‍ത്തു നിന്നു ..!!

മഴയില്‍ നനഞ്ഞൊട്ടിയ
ഓലപ്പീലികള്‍ കാത്തു നിന്നു
ഓണനിലാവിനായ് ..!!

അവന്റെ വരവിനായ്
കാത്തുനിന്നു ഗുല്‍മുഹര്‍
തണലില്‍ വിരഹിണി ..!!

കാറ്റയകന്നാല്‍മരത്തില്‍
തൂങ്ങിക്കിടക്കും
മണികള്‍ക്ക്  മൗനം ..!!

പുലരി പൊന്‍ പ്രഭയില്‍
തിളങ്ങി തീരത്തെ
കല്ലിലെ പായലിനും ചന്തം ..!!



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “