കുറും കവിതകള്‍ 762

വാതിൽ പഴുത്തിലിലൂടെ
എത്തി നോക്കുന്നുണ്ട്
നാരയാർന്ന ജീവിതം ..!!

ഗ്രീഷ്മ വസന്തത്തിൻ
ഉഷ്ണത്തിനൊപ്പം
വിരഹ വേദന ..!!

രാവിനോട് വിടപറഞ്ഞു
ചക്രവാളചരുവിലേക്കു
താഴുന്ന വിരഹ നോവ്  ..!

ജീവിതചക്രത്തിന്
കറക്കത്തിൽ വിശപ്പകറ്റും
മണ്ണിന്റെ മണം ..!!

ദളങ്ങൾക്കിടയിൽ
മധുരം നുകരും
പ്രണയമർമ്മരങ്ങൾ ..!!

കിഴക്കുദിക്കാനൊരുക്കം
നീലവിഹായസ്സിന് നടുവിൽ
മൗനമുടച്ചു മണിനാവു ചിലച്ചു ..!!

ഓർമ്മകൾ നിഴൽ തീർക്കും
പച്ചപുതച്ച തടാകത്തിൽ
പ്രണയം കാത്തുനിന്നു ക്ഷമയോടെ ..!!

മുകിൽചുംബനമേറ്റു
മലകൾക്കു രോമാഞ്ചം
മന്ദഹാസ പവനനു നാണം ..!!

ഭക്തിയുടെ മൗനം
ഉള്ളിലെ ഇരുളകറ്റി
ചന്ദന ഗന്ധം !!

ഒറ്റക്ക് ചേക്കേറുന്ന
വിരഹം മൗനം .
വിഷാദം തീർക്കുന്നു ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “