സ്നേഹ കണിക ..!!

സ്നേഹം എന്നത് വിലമതിക്കാ
നാവാത്ത സ്വകാര്യതയാണ് .
അതിനെ വാക്കുകളാൽ വ്യക്തമാക്കാനാവില്ല .
ജീവിതം ഗദ്യവും പദ്യവു മടങ്ങുന്ന കവിതയാകാം
അതിനെ തെറ്റായി വ്യാഖ്യാനിക്കരുത്.
വ്രണിത വികാരങ്ങളുടെ തളളലുകളിൽ
കേവലം പ്രളയമായി രൂപം കൊടുത്ത്
ദുരിതത്തിലാക്കല്ലേ ...
അറിയും തോറും അടുക്കുകയും
അകലും തോറും വിരഹമാകുന്നതിനെ
പ്രണയമെന്ന് വിളിച്ചു ആക്ഷേപിക്കല്ലേ .
അതു ദിവ്യമാണ് പ്രായവും പരിധിയും
വിവേചനവും നിശ്ചയിക്കാതിരിക്കുക
എള്ളിട്ട് പൂവിട്ടു തട്ടി പൊത്തിയ പടചോറുരുള
വച്ചു കൈനനച്ചു കൊട്ടി വിളിക്കുന്നേരം
പറന്നടുത്തു കൊത്തി അകലും വികാരം
അതെ അവയാവാം ജീവന്റെ കണ്ണികള്‍
ഇവിടെ ഒക്കെ ചേര്‍ന്നിരുന്ന സ്നേഹ കണിക ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “